---
title: "പെരിങ്ങത്തൂരിൽ മുസ്ലിം ലീഗിന് ഞെട്ടൽ ; മൂന്ന് പതിറ്റാണ്ട് കാലത്തെ ബന്ധം വേർപെടുത്തി ഉമർ ഫറൂഖ് കീഴ്പ്പാറ ബി.ജെ.പിയിൽ"
english_title: "Muslim League suffers shock in Peringathur; Umar Farooq Keezhppara joins BJP, severing ties of three decades"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/326755/Muslim League suffers shock in Peringathur; Umar Farooq Keezhppara joins BJP, severing ties of three decades"
published_at: "2025-11-19T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d9ed4d35e5_1000985344.jpg"
keywords: []
---

# പെരിങ്ങത്തൂരിൽ മുസ്ലിം ലീഗിന് ഞെട്ടൽ ; മൂന്ന് പതിറ്റാണ്ട് കാലത്തെ ബന്ധം വേർപെടുത്തി ഉമർ ഫറൂഖ് കീഴ്പ്പാറ ബി.ജെ.പിയിൽ

> **Lead Summary:**  മൂന്ന് പതിറ്റാണ്ട് കാലത്തെ ബന്ധം വേർപെടുത്തി ഉമർ ഫറൂഖ് കീഴ്പ്പാറ ബി.ജെ.പിയിൽ

## Article Content

 മൂന്ന് പതിറ്റാണ്ട് കാലത്തെ ബന്ധം വേർപെടുത്തി ഉമർ ഫറൂഖ് കീഴ്പ്പാറ ബി.ജെ.പിയിൽ

ഉമർ ഫറൂഖ്‌ കീഴ്പ്പാറ, (പെരിങ്ങത്തൂർ) -

മുസ്ലിം ലീഗ് പ്രവർത്തകൻ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. ജില്ലാ പ്രസിഡൻ്റ് ബിജു ഏളക്കുഴി സ്വീകരിച്ചു. സംസ്ഥാന മുഖ്യവാക്താവ് ടി.പി ജയചന്ദ്രൻ മാസ്റ്റർ, മുൻ ജില്ലാ പ്രസിഡന്റ്‌ എൻ ഹരിദാസ്, തലശ്ശേരി മണ്ഡലം പ്രസിഡൻ്റ് കെ ലിജേഷ്, ജില്ലാ ട്രഷറർ അനിൽ കുമാർ, മേഖല സെക്രട്ടറി ധനഞ്ജയൻ, മണ്ഡലം ജനറൽ സെക്രട്ടറി എ പി നിഷാന്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. മുസ്ലിം ലീഗ് പ്രാദേശീക പാർട്ടിയായി ഒതുങ്ങിയെന്നും, ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്ക് മാത്രമെ ഇന്ത്യയെ നയിക്കാൻ കഴിയുവെന്ന് ഉമർ ഫറൂഖ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/326755/Muslim League suffers shock in Peringathur; Umar Farooq Keezhppara joins BJP, severing ties of three decades)